ബ്ലോക്ക് പഞ്ചായത്ത്

1991 ൽ രൂപീകൃതമായ മലമ്പുഴ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് സംവിധാനം 1995 ഒക്ടോബർ 2-ന് കേരളത്തിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതോടുകൂടിയാണ് ഇന്ന് കാണുന്ന മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് എന്ന ജനകീയ ഭരണ സംവിധാനത്തിലേക്ക് മാറിയത്. 1995-2005 വരെയുള്ള 10 വർഷ കാലയളവിൽ തുടർച്ചയായി ശ്രീ.വി. കാർത്തികേയൻ നേത്യത്വം നൽകിയ ഭരണസമിതിയും 2005-2010 വരെയുളള കാലയളവിൽ ശ്രീമതി. യു.ലക്ഷ്‌മി ദേവി നേത്യത്വം നൽകിയ ഭരണസമിതിയും 2010-2015 വരെയുള്ള ഭരണസമിതിയുടെ നേത്യത്വം ശ്രീ. ഇ.പി.രാധകൃഷ്‌ണൻ വഹിക്കുകയും ചെയ്തു‌. തുടർന്ന് 2015-2020 വരെയുള്ള കാലയളവിൽ ശ്രീമതി. കെ.പി.ഷൈജ നേത്യത്വം നൽകിയ ഭരണസമിതിയും 2020 -2025 വരെയുള്ള കാലയളവിൽ ശ്രീ. ബിജോയ്.വി നേത്യത്വം നൽകുന്ന ഭരണസമിതിയും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിനെ നയിച്ചു. നിലവിൽ ശ്രീ. കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബ്ലോക്ക് പഞ്ചായത്തിനെ നയിക്കുന്നത്....

കെ കൃഷ്ണൻകുട്ടി

പ്രസിഡൻ്റ്

രാധിക മാധവൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി സി ഉദയകുമാർ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സുകുമാരൻ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പാർവ്വതി പി സി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കാർത്തികേയൻ എ

സെക്രട്ടറി (ഇൻചാർജ് ), ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട ഭരണപ്രദേശങ്ങളിലൊന്നായ മലമ്പുഴ ബ്ലോക്ക് 403.68 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഈ ബ്ലോക്കിലെ ആകെ ജനസംഖ്യ 200,289 ആണ്; ഇതിൽ 99,020 പുരുഷന്മാരും 101,269 സ്ത്രീകളും ഉൾപ്പെടുന്നു. ചതുരശ്ര കിലോമീറ്ററിന് 428 പേർ എന്ന മികച്ച ജനസാന്ദ്രതയുള്ള ഇവിടെ, സ്ത്രീ-പുരുഷ അനുപാതം 1023 എന്ന മാതൃകാപരമായ നിരക്കിലാണ്. വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്ന മലമ്പുഴ ബ്ലോക്കിന്റെ ശരാശരി സാക്ഷരതാ നിരക്ക് 84.43% ആണ്.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം പാലക്കാട് ജില്ലയിലെ വികസന ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി വിഭവങ്ങളാലും കാർഷിക സമ്പത്താലും സാംസ്കാരിക പൈതൃകത്താലും സമ്പന്നമാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമീണ ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ്.

കൂടുതൽ വായിക്കുക