ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം
June 22, 2026
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ 05/06/2025 ന് പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. വി.സി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി കാഞ്ചന കെ.സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ ശ്രീ സുകുമാരൻ കെ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ദീപ്തി എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി ഷോബിത കെ. എ നന്ദി രേഖപ്പെടുത്തി ചടങ്ങിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തതിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.